Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Before The Party Discussed

പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച ചെ​യ്യും മു​ന്പേ സ്ഥാ​നാ​ർ​ഥി​ക​ളെ​പ്പ​റ്റി വെ​ളി​പ്പെ​ടു​ത്തി; സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി

പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ർ​ഥി​ക​ളെ​പ്പ​റ്റി പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച ചെ​യ്യും മു​ന്പേ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്ത​മാ​യ സൂ​ച​ന ന​ൽ​കി​യ​തി​ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാ​മി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി സം​സ്ഥാ​ന നേ​തൃ​ത്വം.

ആ​റ​ന്മു​ള​യി​ൽ വീ​ണ ജോ​ർ​ജും കോ​ന്നി​യി​ൽ ജ​നീ​ഷ് കു​മാ​റും മ​ത്സ​രി​ക്കു​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി സൂ​ച​ന ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം രാ​ജു ഏ​ബ്ര​ഹാ​മി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സെ​ന്‍റ​റാ​ണ് രാ​ജു എ​ബ്ര​ഹാ​മി​നോ​ട് ഇ - ​മെ​യി​ൽ വ​ഴി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഏ​ത് ഘ​ട​ക​ത്തി​ൽ ച​ർ​ച്ച ചെ​യ്തു ?, ച​ർ​ച്ച ചെ​യ്യും മു​ന്പ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ എ​ന്തി​ന് സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത്.

Latest News

Corehub Up